Skip to main content

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍- താത്കാലിക നിയമനം

 

വനിത ശിശുവികസന വകുപ്പിനു കീഴില്‍  ഇടുക്കി ജില്ലയില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കുള്ള സഹായ കേന്ദ്രം) താഴെ പറയുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  

1.    സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍

ഒഴിവുകളുടെ എണ്ണം-1   ഓണറേറിയം- 22000  രൂപ   പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും 

2.    കേസ് വര്‍ക്കര്‍ 
ഒഴിവുകളുടെ എണ്ണം-2   ഓണറേറിയം- 15000 രൂപ   പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അ അഭിലഷണീയം. പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും 

3.    സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍

ഒഴിവുകളുടെ എണ്ണം-1   ഓണറേറിയം- 15000 രൂപ   പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍

4.    ഐ. റ്റി. സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം-1  ഓണറേറിയം- 12000  രൂപ   പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - ഇന്റര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്മെന്റ്, ഡസ്‌ക്ക് ടോപ്പ് പ്രോസസ്സിംഗ്, വെബ്ബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്  എന്നീ മേഖലകളില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളി. പ്രവൃത്തി പരിചയം പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍

5.     മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

ഒഴിവുകളുടെ എണ്ണം-2   ഓണറേറിയം- 8000  രൂപ   പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളിലുള്ള പ്രവൃത്തി പരിചയം അഭിലക്ഷണീയം.  പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.

6.    സെക്യൂരിറ്റി ഓഫീസര്‍ (നൈറ്റ് ഡ്യൂട്ടി) 
ഒഴിവുകളുടെ എണ്ണം-2   ഓണറേറിയം- 8000 രൂപ   പ്രായം 01/01/2021 ല്‍ 35 വയസ്സ് പൂര്‍ത്തിയായിരിക്കണം 50 വയസ്സ് കവിയാന്‍ പാടുള്ളതല്ല. 
യോഗ്യത - സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം  പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.

   നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപേക്ഷകള്‍ 22/9/2021 ന്  5 മണിയ്ക്ക് മുമ്പായി വനിത സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതേണ്ടതാണ്. നിശ്ചിത യോഗ്യതയില്ലാത്തതോ, അപൂര്‍ണ്ണമോ, വൈകി ലഭിക്കുന്നതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 

    കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 04862 221722 , 8281999056.
 

date