Skip to main content

മുരിക്കാശേരി- രാജപുരം-  കീരിത്തോട്  റോഡ് നിര്‍മ്മാണം എട്ടാഴ്ചക്കകം പൂര്‍ത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

 

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുരിക്കാശേരി - രാജപുരം.-  കീരിത്തോട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  3 കോടിയുടെ ഭരണാനുമതി നല്‍കിയ  സാഹചര്യത്തില്‍ എട്ടാഴ്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

 കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കും ചീഫ് എഞ്ചിനീയര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥനത്തില്‍ സ്വീകരിച്ച നടപടികള്‍ നവംബര്‍ 3 നകം കമ്മീഷനെ അറിയിക്കണം.   നവംബര്‍  പത്തിന് കേസ് വീണ്ടും പരിഗണിക്കും.

300 ലക്ഷത്തിന്റെ  ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ സാങ്കേതികാനുമതിയും ടെണ്ടറിംഗും പദ്ധതി നിര്‍വഹണവും ആവശ്യമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജപുരം കരിമ്പനക്കല്‍ വീട്ടില്‍ എംജോ കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
 

date