Skip to main content

ജില്ലയിൽ പുനർഗേഹം പദ്ധയിൽ 15 സുരക്ഷിത ഭവനങ്ങൾ

കടലേറ്റ ഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ സമാധാനമായി ഉറങ്ങാം . സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന  പുനർഗേഹം പദ്ധതിയിൽ 15 സുരക്ഷിത വീടുകളുടെ നിർമ്മാണമാണ് ജില്ലയിൽ പൂർത്തിയായത്.  തീരദേശമേഖലയിലെ വേലിയേറ്റ മേഖലയിൽനിന്നും മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന ജനവിഭാഗത്തെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയില്‍ നിന്നുമുള്ള 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയും ഉള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതിയുടെ  ചെലവ്. വ്യക്തിഗത ഭവനങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് 

ധനസഹായം. വൈപ്പിൻ കൊച്ചി  നിയോജകമണ്ഡലങ്ങളിലായി 15 ഭവനങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. വൈപ്പിനിൽ   10 ഭവനങ്ങളും കൊച്ചിയിൽ    5 ഭവനങ്ങളുമാണ്   നിർമ്മിച്ചിരിക്കുന്നത്.  പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ വ്യക്തിഗതമായി സ്ഥലം കണ്ടെത്തിയ 40 ഗുണഭോക്താക്കളുടെ രജിസ്ട്രേഷനാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ഇതിലെ 15 ഭവനങ്ങളുടെ നിർമ്മാണമാണ് സര്‍ക്കാരിന്‍റെ 100 ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത്. 

 

 

2020 ജനുവരിയില്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 

സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും, വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനവും 2021 സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് .മുഖ്യമന്ത്രി  പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ചടങ്ങിൽ മത്സ്യബന്ധന -  സാംസ്ക്കാരിക -  യുവജനകാര്യ വകുപ്പ് മന്ത്രി  സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.  ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന 

ജില്ലാതല പരിപാടിയില്‍ . കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ  10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്  നല്‍കി ഗൃഹപ്രവേശനം നടത്തും .കൊച്ചി നിയോജകമണ്ഡലത്തിൽ കെ.ജെ മാക്സി എം.എല്‍.എ പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ നല്‍കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.

date