Skip to main content

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

 

 

ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് അവസരം ഒരുക്കുന്നു. 20 മുതല്‍ 30 ലക്ഷം വരെയാണ് ചെലവ്. ഇതിനായി ഹോട്ടലുകള്‍, മാളുകള്‍ എന്നിവയുടെ പരിധിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള അനെര്‍ട്ട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2504182, 9188119409. ഇ മെയില്‍ palakkad@anert.in
 

date