Skip to main content

കുടുംബശ്രീ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ടില്‍ ആനിമേറ്റര്‍ ഒഴിവ്

 

അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ടില്‍ മേലെ തുടുക്കി, താഴെ തുടുക്കി, ഇടവാണി, കുരുക്കത്തിക്കല്‍, ഷോളയൂര്‍, ലക്ഷം വീട്, കോട്ടമല, അരളികോണം, പാലൂര്‍ ഊരുകളില്‍ ആനിമേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഊരുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ക്കാണ് അവസരം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 40 വയസ്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രൊജക്ട് മാനേജര്‍,  അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ, കില ബ്ലോക്ക് നമ്പര്‍ 4, അഗളി പി.ഒ, പാലക്കാട് വിലാസത്തില്‍ സെപ്തംബര്‍ 17നകം അപേക്ഷിക്കണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 04924 254335.

date