Skip to main content

ആറ്റിങ്ങല്‍ നഗരസഭയ്ക്കും പൂവച്ചല്‍ പഞ്ചായത്തിനും നവകേരള പുരസ്‌കാരം

നവകേരള സൃഷ്ടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ജില്ലകള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശുചിത്വ നഗരത്തിനും ശുചിത്വ ഗ്രാമത്തിനുമുളള നവകേരള പുരസ്‌കാരം ആറ്റിങ്ങല്‍ നഗരസഭയ്ക്കും പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിനും ലഭിച്ചു. രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവുമാണ് ലഭിക്കുക. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണു പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 

പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞു മൂന്നിനു തദ്ദേശ സ്വയം ഭരണ - ഗ്രാമ വികസന, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. നവകേരള കര്‍മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്ഥാപനതലത്തില്‍ എം.എല്‍.എമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

ആറ്റിങ്ങല്‍ നഗരസഭയുടെ പുരസ്‌കാരം ഒ.എസ്.അംബിക എം.എല്‍.എയും പൂവച്ചല്‍ ഗ്രാമ പഞ്ചായത്തന്റേത് ജി. സ്റ്റീഫന്‍ എം.എല്‍.എയും കൈമാറും. ക്യാഷ് അവാര്‍ഡായി ലഭിക്കുന്ന തുക മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാം.

 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിവിധ തലത്തില്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിട്ടുളളത്.  ഹരിത കര്‍മ്മസേനയുടെ സുരക്ഷ സംവിധാനങ്ങള്‍, വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന വാതില്‍പ്പടി ശേഖരണ രീതി, യൂസര്‍ഫീ കളക്ഷന്‍, മിനി എം.സി.എഫ്, എം.സി.എഫുകളുടെ സ്ഥാപനം, സൗകര്യവും പ്രവര്‍ത്തനവും, ആര്‍.ആര്‍.എഫ് ലിങ്കേജ്, അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഹരിതകര്‍മ്മസേനയുടെ വരുമാനം, വിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഹരിത കര്‍മ്മസേനയുടെ വരുമാനം, ഗ്രീന്‍ പ്രോട്ടോക്കോള്‍, കൂടുകലര്‍ന്ന മാലിന്യ പരിപാലന രീതി, പൊതുനിരത്തുകളുടെയും ജലാശയങ്ങളുടെയും സ്ഥിതി, പൊതു പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, നിയമ നടപടികള്‍ അവലോകന രീതി തുടങ്ങിയ ഘടകങ്ങള്‍ ഒട്ടാകെ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിട്ടുളളത്.

date