Skip to main content

പട്ടയം ജനങ്ങളുടെ അവകാശം: മന്ത്രി ആന്റണി രാജു

പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നല്‍കുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഒന്നൊന്നായി പാലിക്കുന്നതിന്റെ പ്രതിരൂപമാണ് പട്ടയവിതരണം. ചെറിയ കാലയളവില്‍ ഇത്രയേറെ പട്ടയങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്ന നിലയില്‍ അഭിമാനമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പട്ടയം ലഭിക്കാതെ പോയ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും എത്രയും വേഗം പട്ടയം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള 35 പേര്‍ക്കാണ് പട്ടയം നല്‍കിയത്. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ എസ് ജാനകി അമ്മാള്‍, സബ്കളക്ടര്‍ എം.എസ്. മാധവിക്കുട്ടിഅസി. കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, തഹസില്‍ദാര്‍ എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു.

date