Skip to main content

സാഷരതാ വാരാചരണം:  പ്രഭാഷണം സംഘടിപ്പിച്ചു

ലോക സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'സാക്ഷരതാ പ്രവര്‍ത്തനം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ജില്ലാ ഓഫീസര്‍ എം.വി. പ്രജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് പബ്ലിസിറ്റി പ്രോഗ്രാം ഓഫീസര്‍ സി. ഉദയകുമാര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷയായിരുന്നു. പി വി ജാഫര്‍, ടി വി അംബുജം, സുസ്മിത സി, ബേബി ജോസഫ്, ഫാത്തിമ .കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

date