Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

 

പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍  മഞ്ചേരി     ഗവ. പോളിടെക്‌നിക്ക് കോളജ് ലഭിച്ചിട്ടുള്ളവര്‍ അലോട്ട്‌മെന്റ് സ്ലിപ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,  സംവരണാനുകൂല്യം, ഫീസാനുകൂല്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സി.സി  എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം സെപ്തംബര്‍ 15, 16, 17 തീയതികളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം. രാവിലെ 9.30 നും വൈകീട്ട് 3.30 നും ഇടയിലുമാണ് പ്രവേശനം. ഫീസാനുകൂല്യമുള്ളവര്‍ 1,000 രൂപയും അല്ലാത്തവര്‍ 3,780 രൂപയും എ.ടി.എം. കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പി.ടി.എ.ഫണ്ട് 2,000 രൂപ പണമായി അടക്കണം. പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷികവരുമാനം ഒരു ലക്ഷം വരെയുള്ള എല്ലാവര്‍ക്കും ഫീസാനുകൂല്യം ലഭിക്കും. ഒറിജിനല്‍ ആധാര്‍ കാര്‍ഡും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ഫോണ്‍: 9633075101, 9946965393.

date