Skip to main content

സ്വയം തൊഴില്‍ വായ്പ ; അപേക്ഷ ക്ഷണിച്ചു

 

പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഉല്‍പ്പാദന സേവന മേഖലകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പദ്ധതി തുകയുടെ 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉല്‍പ്പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 10 ലക്ഷം രൂപ വരെയും പദ്ധതി ചെലവ് കണക്കാക്കാവുന്നതാണ്.   ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍  ഗുണഭോക്തൃ വിഹിതത്തിന്റെ  പത്തു ശതമാനവും  സ്‌പെഷ്യല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അഞ്ചു ശതമാനവും മുടക്കണം. എസ്.സി/ എസ്.റ്റി വിഭാഗത്തിന് പ്രത്യേക പരിഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kviconline.gov.in/pmegpeportal ഫോണ്‍: 0471 2326756, 0471 2322076.    
 
(പി.ആര്‍.പി 1628/2018)

 

date