Skip to main content

ഫാക്ടറികളും വ്യാവസായിക യൂണിറ്റുകളും  റിട്ടേണ്‍ സമര്‍പ്പിക്കണം

കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ പരിധിയില്‍ നടത്തുന്ന ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസിനായുള്ള 2019-20 വര്‍ഷത്തെ  വാര്‍ഷിക സാമ്പത്തിക റിട്ടേണുകള്‍  സമര്‍പ്പിക്കാത്ത ഫാക്ടറികള്‍ അടിയന്തിരമായി പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു.  ആക്ട് അനുസരിച്ച് നോട്ടീസ് ലഭിച്ച മുഴുവന്‍  യൂണിറ്റുകളും ഒരു മാസത്തിനുള്ളില്‍ എ.എസ്.ഐ ഷെഡ്യൂളുകള്‍ക്ക് ആവശ്യമായ പ്രധാന വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കുകയും ബാലന്‍സ് ഷീറ്റ്, മറ്റ് അനുബന്ധ രേഖകള്‍, പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട്, സ്റ്റാഫ് വിവരങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ ഹാജരാക്കുകയും ചെയ്യണം. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. റിട്ടേണ്‍ സമര്‍പ്പിക്കാത്ത യൂണിറ്റുകള്‍ക്കെതിരെ ആക്ട് അനുസരിച്ച്  നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
 

date