Skip to main content

സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനം

തൊഴില്‍ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാദമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരില്‍ നിന്ന് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം.  ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.  കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 2നകം അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ല്‍ ലഭ്യമാണ്.

date