Skip to main content

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/ പാഴ്സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ ക്ലാസ് മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2021-2022 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട, കുടംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും തക, തകക തലത്തിലുള്ള  ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്ട്രേഷന്‍ ഐ.ഡി. ഉപയോഗിച്ചു പുതുക്കലിന് അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്ന വെബ്സൈറ്റ് ലിങ്കുകള്‍ വഴിയോ National Scholarship (NSP) എന്ന മൊബൈല്‍ ആപ്പിലൂടെയോ നവംബര്‍ 30നകം ഓണ്‍ലാനായി സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.dcescholarship.kerala.gov.inwww.collegiateedu.kerala.gov.in ഫോണ്‍: 9446096580, 0471-2306580. ഇ-മെയില്‍: postmatricscholarship@gmail.com.
 

date