Skip to main content

വാഴൂർ എൻ.എസ്.എസ്. ഗവൺമെന്റ്  എൽ.പി സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം ഇന്ന്

 

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ എൻ.എസ്.എസ്. ഗവൺമെന്റ് എൽ.പി. സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഉദ്ഘാടനം
ഇന്ന് (സെപ്റ്റംബർ 14)  വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 1.36 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിനു പുറമേ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൈനിംഗ് ഹാൾ, കിച്ചൺ, ചുറ്റുമതിൽ, ഗേറ്റ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും നിർമിക്കും. 
സ്‌കൂളിൽ നടക്കുന്ന ചടങ്ങ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്യും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. 
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി,  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ സന്ദേശം നൽകും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ഹെഡ്മാസ്റ്റർ പി.എ. റബീസ് എന്നിവർ പങ്കെടുക്കും.

date