Skip to main content

പതാക നിധി സമാഹരണം:  ട്രോഫി സമ്മാനിച്ചു

 

കോട്ടയം: സായുധസേന പതാക നിധിയിലേക്ക് പതാക വിതരണത്തിലൂടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക സമാഹരിച്ച കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ-വിദ്യാഭ്യാസ ഇതര സ്ഥാപനങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കോട്ടയം ബസേലിയസ് കോളജ്, ജോയിന്റ് രജിസ്ട്രാർ (കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ) ഓഫീസ് എന്നിവയ്ക്കാണ് ട്രോഫി ലഭിച്ചത്. ട്രോഫികൾ ജില്ലാ കളക്ടർ
ഡോ.പി.കെ. ജയശ്രീ കൈമാറി. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫിക്ക് അർഹരായ 16 ( കേരള ) എൻ.സി.സി. കോട്ടയം ബെറ്റാലിയന് കളക്ടർ അനുമോദന കത്ത് കൈമാറി. ജില്ലാ സൈനികക്ഷേമ ഓഫീസർ മേജർ ഷീബ രവി, ജോയിന്റ് രജിസ്ട്രാർ(സഹകരണം) എൻ. അജിത്കുമാർ, കേണൽ സുനീർ ഖത്രി എന്നിവർ പങ്കെടുത്തു.

date