Skip to main content

വോക്-ഇൻ-ഇന്റർവ്യൂ 17ന്

 

കോട്ടയം: സാമൂഹിക നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവഞ്ചൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കായി ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കുന്ന വയോ അമൃതം പദ്ധതിയിൽ അറ്റൻഡറെ നിയമിക്കുന്നതിന് സെപ്തംബർ 17ന്  രാവിലെ 10.30ന് വോക്-ഇൻ- ഇന്റർവ്യൂ നടത്തും. 18 നും 41 നുമിടയിൽ പ്രായമുള്ള ഏഴാം ക്ലാസ് ജയിച്ചവർക്ക് പങ്കെടുക്കാം. 
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 15ന്  രാവിലെ 9.30 നും 11 നുമിടയിൽ പേര് രജിസ്റ്റർ ചെയ്യണം.  യോഗ്യത, പ്രായം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും നൽകണം. ഫോൺ: 0481 2568118

date