Skip to main content

പനക്കച്ചിറ ഗവൺമെന്റ് ഹൈസ്‌കൂളിന്  രണ്ട് കോടിയുടെ പുതിയ കെട്ടിടം

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്‌കൂളിന് രണ്ടു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബർ 14 ) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 
നബാർഡ് ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം  നിർമിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.   ശിലാഫലകം അനാച്ഛാദനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബ ഷിബു, സിനു സോമൻ, ജയദേവൻ, ഹെഡ് മാസ്റ്റർ എം.കെ. ബഷീർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

date