Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-09-2021

വന്യജീവി വാരാഘോഷം ;
മത്സര എന്‍ട്രികള്‍ സപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം

വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി  വാരാഘോഷത്തോടനുബന്ധിച്ച്  പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടത്തുന്ന  വാരാഘോഷ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ഈ മാസം 30 വരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങളും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വന്യജീവി ഫോട്ടോഗ്രഫി, ഹ്രസ്വചിത്ര മത്സരം, യാത്രാ വിവരണം (ഇംഗ്‌ളീഷ്/മലയാളം), പോസ്റ്റര്‍ ഡിസൈനിംഗ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി (ഹയര്‍ സെക്കന്ററി, കോളേജ് വിഭാഗങ്ങള്‍) ഓണ്‍ലൈന്‍ ക്വിസ് മത്സരം എന്നിവയുമാണ് നത്തുന്നത്. ഹ്രസ്വചിത്ര മത്സരത്തിനുള്ള എന്‍ട്രികള്‍ സപ്തംബര്‍ 25നകം സമര്‍പ്പിക്കണം.
 ഫോണ്‍: വന്യജീവി ഫോട്ടോഗ്രഫി മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം, മൊബൈല്‍ : 9447979082 / ഓഫീസ്: 0471 2360762,   പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സാമൂഹ്യവനവല്‍ക്കരണ വിഭാഗം, തിരുവനന്തപുരം, മൊബൈല്‍ : 9447979135/ഓഫീസ് :0471 2360462, ക്വിസ് മത്സരം: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, മണ്ണാര്‍ക്കാട്,  മൊബൈല്‍ : 9447979066 /ഓഫീസ്: 04924 222574  ഹ്രസ്വചിത്ര മത്സരം: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പീച്ചി ,മൊബൈല്‍ : 9447979103/ ഓഫീസ്: 0487 2699017, യാത്രാ വിവരണ മത്സരം  (ഇംഗ്ലീഷ്,  മലയാളം): അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്  നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂര്‍ മൊബൈല്‍ : 9447979071 / ഓഫീസ്: 0497 2760 394 . വിശദവിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി വനംവകുപ്പിന്റെ വെബ്‌സൈറ്റ്  www.forest.kerala.gov.in  സന്ദര്‍ശിക്കുക.

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 16 ന്

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം സപ്തംബര്‍ 16 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികയുന്ന അര്‍ഹരായ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിനായാണ് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നത്.

നാടുകാണി ടെക്‌സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്റര്‍
ഡിജിറ്റല്‍  പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം 17ന്

സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കിയ നാടുകാണി ടെക്‌സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്റര്‍ ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് സപ്തംബര്‍ 17 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്  വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. എം പി മാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈയില്‍ കോര്‍പ്പറേഷന്റെ ഒമ്പതാമത്തെ യൂണിറ്റാണിത്. കൈത്തറി വസ്ത്രങ്ങളുടെ നാടായ കണ്ണൂരില്‍ ആരംഭിക്കുന്ന പ്രകൃതി സൗഹൃദ ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് സംസ്ഥാനത്തെ വസ്ത്ര നിര്‍മ്മാണ മേഖലക്ക് ഏറെ പ്രയോജനം ചെയ്യും.

ഹോംഗാര്‍ഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഹോംഗാര്‍ഡ്‌സ്-എറണാകുളം ജില്ലയിലെ വനിത ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന് യോഗ്യതാ പരിശോധനയും കായിക ക്ഷമതാ പരീക്ഷയും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10നകം എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍  നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസ്സിനുമിടയില്‍ പ്രായമുള്ള പത്താംക്ലാസ് പാസ്സായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. പ്രതിദിനം 780 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2207710, 9497920154

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം; അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയിമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മെയ് 31 വരെയാണ് ക്ലാസുകള്‍ നടക്കുക. പ്രവേശനത്തിനു വേണ്ട അടിസ്ഥാന യോഗ്യത ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kile.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2706806.

സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.peedika.kerala.gov.in ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 31നകം ലഭിക്കണം. ഫോണ്‍: 0497 2706806

ഇ പി എഫ്/ഇപിഎസ് ഇ നോമിനേഷന്‍ ഡിജിറ്റലായി നല്‍കണം

പ്രൊവിഡന്റ് ഫണ്ട്/പെന്‍ഷന്‍ ഫണ്ട് അംഗങ്ങള്‍ നോമിനി വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. മെമ്പര്‍ പോര്‍ട്ടല്‍ വഴി ഇ നോമിനേഷന്‍ സൗകര്യം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും (ഭാര്യ/ഭര്‍ത്താവ്, 25 വയസ്സിന് താഴെയുള്ള കുട്ടികള്‍) വിശദാംശങ്ങള്‍ സമര്‍പ്പിച്ച ശേഷം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇ സൈന്‍ ചെയ്യണം. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ഫോട്ടോ എന്നിവയാണ് ഇതിനാവശ്യം. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. പെന്‍ഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ ലഭിക്കുകയുള്ളൂവെന്നും റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ httsp://www.epfindia.gov.in ല്‍ ലഭിക്കും.

 അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് അഭിമുഖം 20ന്

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍  അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ സപ്തംബര്‍ 20ന് രാവിലെ 10മണിക്ക്  മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന  വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in  ഫോണ്‍:0490 2399207.

പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോകസാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സാക്ഷരതാ രംഗത്തെ മാതൃകകള്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍, സാക്ഷരതാ പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി മോഹന്‍ദാസ് എന്നിവര്‍ പ്രഭാഷണം നടത്തി.

ജി ഡി മാസ്റ്റര്‍ പുരസ്‌കാരം:അപേക്ഷ ക്ഷണിച്ചു

ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന ജിഡി മാസ്റ്ററുടെ പേരിലുള്ള പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 30 വര്‍ഷത്തിലധികമായി ഗ്രന്ഥശാലാ രംഗത്തുള്ള മികച്ച പ്രവര്‍ത്തകനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. അപേക്ഷകള്‍ ഒക്ടോബര്‍ ഒമ്പതിനകം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസ്, സിവില്‍ സ്റ്റേഷനു സമീപം, കണ്ണൂര്‍  2  എന്ന വിലാസത്തില്‍ ലഭിക്കണം.

ഐടിഐ പ്രവേശനം; തീയതി നീട്ടി

  പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് ഈ വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി സപ്തംബര്‍ 20 വരെ  നീട്ടി. www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ദ്വിവത്സര കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,  ഫിറ്റര്‍, ഏകവത്സര കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി സപ്തംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2364535.

മാടായി ഗവ.ഐ  ടി ഐ യില്‍ എന്‍ സി വി ടി അഫിലിയേഷനുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം) ഇലക്ട്രീഷ്യന്‍, ഡി/സിവില്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളില്‍ വഴി അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സപ്തംബര്‍ 20 വരെ നീട്ടി.  ഫോണ്‍: 0497 2876988.

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്ക് പെരിന്തട്ട വില്ലേജിലുള്ള മേച്ചിറ മേലൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക്
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു.  വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.  ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അമ്പതിനായിരം രൂപയാണ് ധനസഹായം.  ഇത് തിരിച്ചടക്കേണ്ടതില്ല.  വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്.  അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.  ബി പി എല്‍ കുടുംബത്തിന് മുന്‍ഗണന.  ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അത്തരം മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.  സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവരും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.  പ്രതേ്യകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.  ഈ സാമ്പത്തിക വര്‍ഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ് എന്ന വിലാസത്തില്‍ അപേക്ഷിക്കാം.  പുതുക്കിയ അപേക്ഷ ഫോറം www.minoritywelfare.kerala.gov.in ല്‍ നിന്നും ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30.

പരിശോധനയ്ക്ക് വിധേയരാകണം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സപ്തംബര്‍ 14ന് കൊവിഡ് പരിശോധനക്കു വിധേയരായ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജവഹര്‍ നവോദയ വിദ്യാലയം;
ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2022-23 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ജവഹര്‍ നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 2006 മെയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരും 2021-22 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരുമായിരിക്കണം.  അപേക്ഷ ഒക്‌ടോബര്‍ 31 നകം ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.  അപേക്ഷയുടെ വിശദ വിവരങ്ങള്‍ www.nvsadmissionclassnine.inwww.navodaya.gov.inhttps://navodaya.gov.in/nvs/nvs-school/kannur/en/home  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  

വാഹന ലേലം

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പൊലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ  വിവിധ വാഹനങ്ങള്‍  സപ്തംബര്‍ 28 ന് രാവിലെ 11 ന് കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2706698.

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തുടങ്ങുന്ന മിനി സ്റ്റേഷനറി സ്റ്റോര്‍/കട നടത്തിപ്പിന് തയ്യാറുള്ളവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  താല്‍പര്യപത്രം സൂപ്രണ്ടിന് നേരിട്ടോ ഓണ്‍ലൈനായോ സപ്തംബര്‍ 20നകം ലഭിക്കണം.  ഫോണ്‍: 0497 2706666

date