Skip to main content

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍  അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയകരമായി പൂര്‍ത്തീകരിച്ച  20 നും 30 നും ഇടക്ക്  പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്.     15 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും.   പ്രസ്തുത കാലയളവില്‍ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും.   താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2021  സെപ്റ്റംബര്‍ 27-ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളേജ്.പി.ഒ, ആലുവ-2  എന്ന വിലാസത്തിലോ ഓഫീസിന്റെ ഇമെയില്‍  (jdftrgaluva@gmail.com)  മുഖേനയോ സമര്‍പ്പിക്കണം.  അപേക്ഷാഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  ലഭ്യമാണ്.  

date