Skip to main content

പോഷക വാട്ടിക മഹാ അഭിയാന്‍

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോഷക വാട്ടിക മഹാ അഭിയാന്റെ ഭാഗമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഇഫ്‌കോയുടേയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന പോഷക വാട്ടിക മഹാ അഭിയാന്‍ സെപ്റ്റംബര്‍ 17 വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍  നടത്തി.  ഓരോ വീട്ടിലും ഒരു പോഷണ തോട്ടം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയില്‍ പോഷകത്തോട്ട പരിപാലനത്തെ പറ്റിയും ചെറു ധാന്യങ്ങളായ ചാമ, തിന എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയേ പറ്റിയും എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദ്ധരായ ശ്രീലത, ഷാജി എന്നിവര്‍ ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.  ആരോഗ്യം വിദ്യാഭ്യാസം സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബബിത ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

date