Skip to main content

കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രം  കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകീട്ട് ആറ് മണിവരെ ഇവിടെ  ഡോക്ടറുടെ സേവനം ലഭ്യമാകും. 14 ലക്ഷം രൂപ ചെലവിലാണ് കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
  പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതമോൾ , ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്തംഗങ്ങളായ മായ വിജയൻ, ഐബി വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ സുനിത കുമാരി എന്നിവർ സന്നിഹിതരായിരുന്നു.

 

date