Skip to main content

സാമൂഹ്യാധിഷ്ഠിത  ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

 

 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി 15.96 ലക്ഷം രൂപ ഉപയോഗിച്ച് സജ്ജീകരിച്ച സാമൂഹ്യാധിഷ്ഠിത  ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത.വി.കെ അധ്യക്ഷത വഹിച്ചു. കെ.എം. സച്ചിന്‍ ദേവ്  എം.എല്‍.എ ശിലാഫലകം  അനാച്ഛാദനം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്ക് കരുത്തും കരുതലുമായി സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബിളിംഗ്  കോഴിക്കോട്  രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഭിന്നശേഷി ഉള്ളവര്‍ക്ക് സമഗ്ര ചികിത്സ പുനരധിവാസം സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും  ലഭ്യമാക്കുന്നതിനായാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.മാധവ ശര്‍മ്മ ബിനോയ്  പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആലംകോട്‌ സുരേഷ്ബാബു, ജില്ലാപഞ്ചായത്ത് അംഗം ഷാജി പാറക്കല്‍, വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആര്‍ദ്രം ജില്ലാ കോഡിനേറ്റര്‍ ഡോ.അഖിലേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date