Skip to main content

യന്ത്രവത്കൃത ബോട്ടുകളിലെ സൗകര്യങ്ങള്‍       മെച്ചപ്പെടുത്തുന്നതിന്് അപേക്ഷിക്കാം

 

 

 

മത്സ്യം കേടുകൂടാതെ കയറ്റുമതി നിലവാരത്തില്‍ എത്തിക്കുന്നതിന് യന്ത്രവത്കൃത ബോട്ടുകളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.  ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.  ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് 40 ശതമാനം തുകയായ ആറു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.  പദ്ധതി പ്രകാരം യാനത്തില്‍ സ്ളറി, ഐസ് യൂണിറ്റ്,  ബയോ ടോയ്ലറ്റ് സംവിധാനങ്ങള്‍ സ്ഥാപിക്കും.  അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്.  അപേക്ഷകള്‍ സെപ്തംബര്‍ 30 നകം  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് എന്ന വിലാസത്തിലോ ബേപ്പൂര്‍, കോഴിക്കോട് മത്സ്യഭവനുകളിലോ ലഭ്യമാകണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2383780.

date