Skip to main content

ഓഫീസ് അസി. കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

 

 

 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ്.ബി.എം.ആര്‍ യൂണിറ്റില്‍ ഓഫീസ് അസി. കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുളള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉളളവര്‍ക്കും മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് (സെപ്തംബര്‍ 18) വൈകീട്ട് അഞ്ചിനകം careergmcm@gmail.com ഇ മെയില്‍ വിലാസത്തിലേക്ക്് അയക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഫോണ്‍ : 0483 2764056, 2765056.

date