Skip to main content

ക്യാച്ച് ദി റെയിൻ : ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല ജലസ്രോതസ്സുകൾ പുർജീവിപ്പിക്കും

കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ ജൽശക്തി അഭിയാന്റെ രണ്ടാം ഘട്ടമായ ക്യാച്ച് ദ റെയിൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ  മുഴുവൻ ഗ്രാമ നഗരസഭാതലങ്ങളിലെയും  ഓരോ ജലസ്രോതസ്സ് വീതം പുനരുദ്ധരിക്കും. ഹരിത കേരള മിഷൻ, നെഹ്റു യുവ കേന്ദ്ര, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്യാച്ച് ദ റെയിൻ ക്യാമ്പയിനിന്റെ  പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ജല സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കീഴിൽ സഹായ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്.
 

date