Skip to main content

അറിയിപ്പ്

എറണാകുളം ജില്ലയിലെ വിവിധ സർവെ ജോലികൾക്കായി ഉറപ്പുള്ള കരിങ്കല്ലിൽ 60x15x15 സെന്റീമീറ്റർ അളവിലുള്ള സർവെ കല്ലുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശിക വില നിശ്ചയിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്ടർ (സർവെ ), കളക്ട്രേറ്റ്, എറണാകുളം, അഞ്ചാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682830 എന്ന വിലാസത്തിൽ നൽകണം. ഒക്ടോബർ നാലാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സമർപ്പിക്കാം.
  ഓരോ സർവെ കല്ലിന്റെയും മുകളിൽ നിന്നും താഴേക്ക് മൂന്നിലൊരു ഭാഗം ചതുരപ്പെടുത്തിയും അവയുടെ ഒരു വശത്ത് ഒരു സെന്റീമീറ്റർ ആഴത്തിലും 12 സെന്റീമീറ്റർ നീളത്തിലും ഏഴ് സെന്റീമീറ്റർ വീതിയിലും തെങ്ങ് അടയാളം കൊത്തിയിരിക്കണം. കല്ലുകൾ സർവേ ഉദ്യോഗസ്ഥൻ നൽകുന്ന ഇന്റന്റിൽ പറയുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യണം.
  ഇപ്രകാരം ഒരു സർവെ കല്ലിന് വിതരണം നടത്തുന്നതുൾപ്പെടെ ലഭിക്കേണ്ട തുക അക്കത്തിലും അക്ഷരത്തിലും ക്വട്ടേഷനിൽ വ്യക്തമാക്കണം. ഒക്ടോബർ നാലാം തീയതി ഉച്ചക്ക് 2.30 ന് ക്വട്ടേഷനുകൾ പരിശോധിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷൻ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ക്വട്ടേഷൻ അംഗീകരിക്കുന്നതിനുള്ള പൂർണ അധികാരം ജില്ല കളക്ടറിൽ നിക്ഷിപ്തമാണ്.

date