Skip to main content

മെഡിക്കൽ വിദ്യാർത്ഥികൾക്ക്  ഗോൾഡ് മെഡൽ വിതരണം ചെയ്തു

 

എറണാകുളം : കളമശ്ശേരി  ഗവ. മെഡിക്കൽ കോളേജിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു . 2015 മുതൽ 2018 വരെയുള്ള ബാച്ചുകളിൽ ഉന്നത വിജയം നേടിയവർക്കാണ് മന്ത്രി മെഡലുകൾ വിതരണം ചെയ്തത്.

15-ാം ബാച്ചിലെ അമൃത പി , 16-ാം ബാച്ചിലെ നിഷാന ജാസ്മിൻ  , 17-ാം ബാച്ചിലെ ശ്രീലക്ഷ്മി വി ,  മാളവിക സി , 18-ാം ബാച്ചിലെ ഷാനി കെ.എസ് എന്നിവരാണ് ഗോൾഡ് മെഡലിന് അർഹരായത്.

കളമശ്ശേരി മെഡിക്കൽ കോളേജ് അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ്  പ്രിൻസിപ്പാൾ ഡോ. കലാ കേശവൻ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ , ആർ എം ഒ ഡോ. മനോജ് ആന്റണി, ഡോ. ഫൈസൽ , യൂണിയൻ ചെയർപേഴ്സൺ ലക്ഷ്മി രാഘവൻ, മുനിസിപ്പൽ കൗൺസിലർ കെ.കെ. ശശി, പിടിഎ പ്രസിഡന്റ് എം എം നാസർ, മുൻ പിടിഎ പ്രസിഡന്റ് അബ്ദുൾ സലാം , പിടിഎ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date