Skip to main content

കോളെജുകളുടെ പ്രവര്‍ത്തനം: ജാഗ്രതയും മുന്നൊരുക്കങ്ങളുമായി ജില്ല

 

കോളെജുകളും സ്‌കൂളുകളും തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ജാഗ്രതയോടെയയുള്ള  മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്തി ക്വാറന്റൈനില്‍ ആക്കുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.  ആര്‍.ആര്‍.റ്റികുളുടെ പ്രവര്‍ത്തനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ സ്ഥിരമായി  വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കും. ആദ്യ ഡോസ് നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതിനൊപ്പം തന്നെ രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പേള്‍ അത് അതിഥിതൊഴിലാളികള്‍ക്ക് നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. അനാവശ്യമായ ആന്റിജന്‍ ടെസ്റ്റ് ഒഴിവാക്കി ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റ് നടത്താനും അതോറിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. രോഗംബാധിക്കുന്നവരിലും മരിക്കുന്നവരിലും  വാക്‌സിന്‍ എടുത്തവരുടെ കണക്കുകള്‍ പ്രത്യേകം തരംതിരിച്ച് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date