Skip to main content

ആലുവ മണപ്പുറത്തെ മുളങ്കാടുകൾ മന്ത്രി സന്ദർശിച്ചു

 

പെരിയാറിനു സുരക്ഷാ കവചമൊരുക്കി നട്ടുവളർത്തിയ ഇല്ലിത്തണൽ സന്ദർശിക്കാൻ മന്ത്രി പി.രാജീവ് എത്തി. നാലു വർഷം മുമ്പാണ് പി.രാജീവിൻ്റെ നേതൃത്വത്തിൽ പെരിയാറിനൊരു ഇല്ലിത്തണൽ പരിപാടി നടപ്പാക്കിയത്‌. അന്നു നട്ട തൈകളുടെ വളർച്ച കാണാനാണ് മന്ത്രി എത്തിയത്.

ഇന്ന് പെരിയാറിനു സംരക്ഷണമൊരുക്കി ഇല്ലിക്കാടായി മാറിയിരിക്കുന്ന മുളകളെ അദ്ദേഹം ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നോക്കി കണ്ടു.
ആലുവ മണപ്പുറത്തെ ആലിൻ ചുവട്ടിൽ ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

കേരളത്തിൽ 5000 ഏക്കറിൽ മുളകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ബാംബൂ കോർപറേഷനടക്കം ഉപയോഗിക്കാവുന്ന രീതിയിലാക്കും പദ്ധതി വികസിപ്പിക്കുക. രണ്ടു പ്രളയങ്ങളെ അതിജീവിച്ച മുളകളാണ് ആലുവയിലുള്ളത്. മണപ്പുറത്തെ മണ്ണിനെ സംരക്ഷിക്കാൻ മുളകൾക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു.

ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം , യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് എന്നിവരും സന്നിഹിതരായിരുന്നു.

date