Skip to main content

ചോറ്റാനിക്കരയ്ക്ക് 257 മാർക്ക്, ഏലൂരിന് 220

 

ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ജില്ലാ ടൗൺ പ്ലാനർ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരടങ്ങുന്ന സമിതി പരിശോധന നടത്തി മാർക്കിട്ടാണ് പുരസ്കാരം നൽകുന്നത്. 350 ലാണ് ആകെ മാർക്ക്. ഏലൂർ നഗരസഭയ്ക്ക് 220 മാർക്കും ചോറ്റാനിക്കര പഞ്ചായത്തിന് 257 മാർക്കുമാണ് ലഭിച്ചത്. ജില്ലാ ശുചിത്വ സമിതിയുടെ അംഗീകാരം ലഭിച്ച ശേഷം സംസ്ഥാന തല കമ്മിറ്റിയും അംഗീകരിച്ച ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം, വീടുവീടാന്തരമുള്ള മാലിന്യ ശേഖരണ സംവിധാനം, ജൈവ മാലിന്യ സംസ്കരണം, പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയൽ, മാലിന്യങ്ങളുടെ തരം തിരിക്കൽ,  തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മാർക്കിടുന്നത്. ഈ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലും 70% ത്തിലധികം വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.

date