Skip to main content

ലാറ്ററൽ എൻട്രി പ്രവേശന കൗൺസലിംഗ് 22 ന്*

 

 

മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജിൽ രണ്ടാം വർഷ ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള പ്രവേശന കൗൺസലിംഗ് സെപ്റ്റംബർ 22 ന് പനമരത്തുള്ള ഓഫീസിൽ വെച്ച് നടത്തും. ഐടിഐ /കെജിസിഇ വിഭാഗത്തിൽ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള റാങ്ക് നമ്പർ 12 വരെയുള്ള എല്ലാ അപേക്ഷകരും മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള റാങ്ക് നമ്പർ 41 വരെയുള്ള എല്ലാ അപേക്ഷകരും രാവിലെ 10 നു മുൻപായും പ്ലസ്ടു / വി എച്ച് എസ് ഇ വിഭാഗത്തിൽ റാങ്ക് നമ്പർ 50 വരെയുള്ള എല്ലാവരും പട്ടികജാതി, കുടുംബി, കുശവ -കുലാല വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽപ്പെട്ട എല്ലാവരും രാവിലെ 11 ന് മുൻപായും രജിസ്റ്റർ ചെയ്ത് രക്ഷാകർത്താവിനോടൊപ്പം കൗൺസലിംഗിൽ പങ്കെടുക്കണം. എസ് എസ് എൽ സി, പ്ലസ്ടു /വി എച്ച് എസ് ഇ, ഐടിഐ /കെജിസിഇ സർട്ടിഫിക്കറ്റുകൾ, ജാതി സംവരണം, മറ്റ് സംവരണങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി / പട്ടിക വർഗ അപേക്ഷകർ കോഷൻ ഡിപ്പോസിറ്റായി 1000 രൂപയും ഒരുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർ ഫീസും കോഷൻ ഡിപ്പോസിറ്റുമായി  11000 രൂപയും ഒരുലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർ 13780 രൂപയും എടിഎം കാർഡ് മുഖേന ഓഫീസിൽ അടക്കേണ്ടതാണ്.  വിശദ വിവരങ്ങൾക്ക് 8921171201,  9400441764, 9496939969 എന്നീ നമ്പറിൽ ബന്ധപ്പെടാം.

date