Skip to main content

ലാബ് കെമിസ്റ്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസാപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ലാബ് കെമിസ്റ്റ് - ഇൻകമിങ് റോ മെറ്റീരിയൽ ടെസ്റ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ രസതന്ത്രം ഒരു വിഷയമായി പഠിച്ച വിദ്യാർഥികൾക്കാണ് അവസരം. പുതുപ്പള്ളിയിലെ എൻ.ഐ.ആർ.ടി. കാമ്പസിലാണ് പരിശീലനം. അവസാന തീയതി സെപ്റ്റംബർ 25. വിശദവിവരം 9495999796,9495999690 എന്നീ ഫോൺ നമ്പറുകളിലും www.asapkerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

 

date