Skip to main content

കുടിവെള്ള പൈപ്പിന്‍റെ തകരാര്‍ പരിഹരിച്ചു: വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം

 

ആലപ്പുഴ: ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ മേഖലകളില്‍ പൊട്ടിയ പൈപ്പിന്‍റെ തകരാര്‍ പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിച്ചു.  വെള്ളത്തിൽ മാലിന്യങ്ങള്‍ കലരാൻ സാധ്യതയുള്ളതിനാല്‍ ശേഖരിച്ചു വെച്ച് ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എട്ടു മുതല്‍ പത്തു മിനിറ്റ് വരെ തിളപ്പിച്ച ശേഷമേ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ.

date