Skip to main content

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു

താനൂര്‍ ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു , വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ അനുമോദിച്ചു.രാജ്യത്ത് തന്നെ മികച്ച പശ്ചാത്തല സൗകര്യങ്ങളോടുകൂടി മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ മാത്രമാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അനുമോദന ചടങ്ങില്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജയപ്രകാശ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പി മായ, പധാനധ്യാപകന്‍ എന്‍ എം സുനില്‍കുമാര്‍ ,ആബിദ് വടക്കയില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.ഭാസ്‌കരന്‍, നസ്‌ല ബഷീര്‍ തുടങ്ങിയര്‍ സംസാരിച്ചു.  

date