Skip to main content

എടപ്പറ്റ സാഗി വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനം എം.പി നിര്‍വഹിച്ചു

എടപ്പറ്റ സാഗി വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും വിവിധ സാഗി പദ്ധതിയുടെ ഉദ്ഘാടനവും എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി. സഫിയക്ക് സാഗി വികസന പദ്ധതിയുടെ കോപ്പി നല്‍കിയാണ് എം.പി പ്രകാശനം ചെയ്തത്. പ്രധാനമന്ത്രി ആവാസ് യോജന രണ്ടാം ഘട്ട ഭവന നിര്‍മാണ അനുമതി പത്ര വിതരണവും എം.പി നിര്‍വഹിച്ചു. ഇതോടെ പി.എം.എ.വൈ രണ്ടാം ഘട്ട പദ്ധതി അര്‍ഹത ലിസ്റ്റ് സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയ ഗ്രാമപഞ്ചായത്ത് എടപ്പറ്റയായി മാറി. സാഗി പദ്ധതിയില്‍ ഉള്‍പ്പെട്ട ആസാദി കം അമൃത് മഹോത്സവവും വാതില്‍പടി മാലിന്യ ശേഖരണ ക്യാമ്പയിന്‍ ഉദ്ഘാടനവും നൈപുണ്യ വികസന പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടിയില്‍ നടന്നു. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് നടപ്പാക്കുന്ന എല്ലാവര്‍ക്കും ഒരു ഫല വൃക്ഷ തോട്ടം പദ്ധതിയുടെ ഉദ്ഘാടനം പരിപാടിയുടെ അധ്യക്ഷനായ അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ നിര്‍വഹിച്ചു. പി. എ. യു പ്രൊജക്ട്് ഡയറക്ടര്‍ പ്രീതി മേനോന്‍ വിഷയാവതരണം നടത്തി. എടപ്പറ്റ സാഗി പദ്ധതിയുടെ ചാര്‍ജ് ഓഫീസര്‍ ഇ. ടി രാകേഷ് വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സഫിയ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കേശവദാസ് എന്നിവര്‍ സംസാരിച്ചു.

date