Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

ആലപ്പുഴ: കേരള ഷോപ്സ് ആന്‍റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്  തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

2021-22 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ബിരുദാനന്തര ബിരുദം വരെയും പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പടെയുള്ള വിവിധ കോഴ്സുകള്‍ക്കും പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. 

അപേക്ഷകള്‍  രേഖകള്‍ സഹിതം ഒക്ടോബര്‍ 31നകം ക്ഷേമ നിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം  peedika.kerala.gov.in എന്ന  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0477 -2230244.

date