Skip to main content

പിഎംഎവൈ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ദിശ

പിഎംഎവൈ- ഗ്രാമീണില്‍ ജില്ലക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദിശ യോഗം ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ഈ വര്‍ഷം 368 എണ്ണം വീടുകളാണ് അനുവദിച്ചത്. ചില പഞ്ചായത്തുകളില്‍ ചുരുങ്ങിയ എണ്ണം വീടുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാല്‍ എല്ലാ പഞ്ചായത്തുകൡലും ലഭിക്കുന്ന അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചത്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെ ദേശീയ ആരോഗ്യദൗത്യം സ്വീകരിച്ച മുന്‍കരുതലുകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടി.
പി എം ജി എസ് വൈ മുഖേന കൂടുതള്‍ റോഡുകള്‍ അനുവദിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ദേശീയപാത വികസനത്തില്‍ കെഎസ്ഇബിയുമായി ചേര്‍ന്ന് പാതയോരത്തെ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയായി.

യോഗത്തില്‍ ഡോ. വി ശിവദാസന്‍ എംപി, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസന്‍ ജോണ്‍, വിവിധ വകുപ്പ്
ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date