Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വാതില്‍പ്പടി സേവനം ഉദ്ഘാടനം

കോര്‍പ്പറേഷന്‍ അതിരകം ഡിവിഷന്‍ തല വാതില്‍പ്പടി സേവനത്തിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഇ ടി സാവിത്രി അദ്ധ്യക്ഷയായി. ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി സി ടി ശ്രീശന്‍, പ്രിനീഷ്, വളണ്ടിയര്‍മാരായ റാഷിദ്, സ്വപ്ന, പ്രിനീഷ്, സുനില്‍, തുടങ്ങിവര്‍ പങ്കെടുത്തു.

സിവില്‍ സര്‍വീസ് കോച്ചിങ്ങ് ക്ലാസ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്കായി (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുന്നു. തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ആണ് പരിശീലനം നല്‍കുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനായാണ് ക്ലാസ്. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും  www.kile.kerala.gov.inല്‍ ലഭിക്കും.

മിനിമം വേതന ഉപസമിതി യോഗം 24ന്

സംസ്ഥാനത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ ഉത്തരമേഖലയിലെ തെളിവെടുപ്പ് യോഗം സപ്തംബര്‍ 24 വെള്ളിയാഴ്ച കോഴിക്കോട് ഗാന്ധി റോഡിലെ കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹാളില്‍ നടക്കും. ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലക്ക് രാവിലെ 11 മണിക്കും ടാണറീസ് & ലെതര്‍ നിര്‍മാണ മേഖലക്ക് 12 മണിക്കും ടൈല്‍ വ്യവസായ മേഖലക്ക് ഉച്ചക്ക് രണ്ട് മണിക്കുമാണ് യോഗം. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുക്കണം.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ്്: അപേക്ഷ ക്ഷണിച്ചു

മലബാര്‍ കാന്‍സര്‍ സെന്ററില്‍ നവംബറില്‍ തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം/എം എസ് സി നഴ്‌സിങ്ങ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399243, 7558825357.

ജല ശുചിത്വമിഷന്‍ യോഗം

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കായി കേരള വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച കര്‍മ പരിപാടികളുടെ അംഗീകാരത്തിനായി ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം സപ്തംബര്‍ 22 (ബുധന്‍) വൈകിട്ട് നാല് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും.

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെങ്ങുകയറ്റ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തെങ്ങുകയറ്റ തൊഴിലാളി ഗ്രൂപ്പിന്റെ ഉദ്ഘാടനവും പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത നിര്‍വ്വഹിച്ചു. 2019 ലെ മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച 12 കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ക്കുള്ള 5000 രൂപ വില വരുന്ന ടൂള്‍ കിറ്റ് വിതരണവും ചടങ്ങില്‍ നടന്നു. നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി ബാലന്‍ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷന്‍ പിവി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, വി വി സജിത, ടി വിശ്വനാഥന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെകവിത, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ട്രെയിനര്‍ അനില്‍, കുടുംബശ്രീ സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ ലിജിന, നിമിന തുടങ്ങിയവര്‍ സംസാരിച്ചു.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പയ്യന്നൂര്‍ ഗവ റെസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക്  കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനം സപ്തംബര്‍ 24 ന് രാവിലെ 9.30 ന് കോളേജില്‍ നടക്കും. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലായി 94 ഒഴിവുകളാണുള്ളത്.  www.polyadmission.org/let എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഐടിഐ/ കെജിസിഇ/പ്ലസ്ടു/വി എച്ച് എസ് ഇ കണ്ണൂര്‍ ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ ഗവ റെസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക്  കോളേജില്‍ ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥിനികള്‍ രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാവണം. പ്രവേശനത്തിനു വരുന്നവര്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസും (14000) ഡിജിറ്റല്‍ പേയ്‌മെന്റ് ആയി നല്‍കേണ്ടതിനാല്‍ എടിഎം കാര്‍ഡ് കൈവശം വെക്കണം.  പിടിഎ വിഹിതവും മറ്റ് ഫീസുകളും (3050) രൂപ പണമായി നല്‍കണം. ഫോണ്‍: 9496846109, 9447953128, 9188220189, 9447685420, 04985-203001.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊളളാലം മിനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും കുറ്റിയാട്ട് (മുച്ചിലോട് ഭാഗം) ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, പെരിക്കാട്,കട്ടക്കമ്പനി, തട്ടുപറമ്പ് ഭാഗം എന്നിവിടങ്ങളില്‍ സപ്തംബര്‍ 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വ രാവിലെ 7.30 മുതല്‍ 10.30 വരെയും മമ്മാക്കുന്ന് ബാങ്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പുലഞ്ഞി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജിന് കീഴിലുള്ള തുടര്‍വിദ്യാകേന്ദ്രത്തില്‍ തുടങ്ങുന്ന 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ്ങ്, ആറ് മാസത്തെ പി എസ് സി അംഗീകൃത ഡി സി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 28. യോഗ്യത എസ് എസ് എല്‍  സി പാസ്.  ഫോണ്‍: 9747245068, 9847777624.

ലേലം ചെയ്യും

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂരിന് കീഴിലെ പെരളശ്ശേരി ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം സപ്തംബര്‍ 25ന് രാവിലെ 11.30 ന് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 2705305.

date