Skip to main content

ഭിന്നശേഷിക്കാര്‍ക്കായുള്ള സഫലം പദ്ധതിയുടെ ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 22ന്

ആലപ്പുഴ: അറുപതു ശതമാനം ഭിന്നശേഷിക്കാരായ തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, എ.ഡി.ആര്‍.എഫ്., നാഷണല്‍ ട്രസ്റ്റ് എന്നിവ സംയുക്തമായി ആരംഭിക്കുന്ന സ്വയം തൊഴില്‍ സംരംഭമായ സഫലം പദ്ധതിക്ക്   2021 സെപ്റ്റംബര്‍ 22ന്  തുടക്കമാകും.

രാവിലെ 10ന് കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം നിര്‍വഹിക്കും. സ്വയം തൊഴില്‍ സംരംഭം  ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ എ.ഡി.ആര്‍.എഫ്. മുഖ്യരക്ഷാധികാരി  റിട്ട.കേണല്‍ വിജയകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. ജെ. മോബി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, പ്രേം സായി ഹരിദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ. ഒ. അബീന്‍, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ ടി. ടി. രാജപ്പന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.ആര്‍. മനോജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, ടൂറിസം ഉപഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡി.ടി.പി.സി. സെക്രട്ടറി എം. മാലിന്‍, നിജു നിസാര്‍, ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും. 

date