Skip to main content

പോളിടെക്‌നിക്ക് ലാറ്ററൽ എൻട്രി

ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളിലേക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ്, ടി.സി എന്നിവ സഹിതം 25ന് കൗൺസലിംഗിന് ഹാജരാകണം. റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 100 വരെ ഉൾപ്പെട്ടവരും ഐ.ടി.ഐ റാങ്ക് ലിസ്റ്റിൽ 247 വരെ റാങ്കുകാരും 25ന് രാവിലെ ഒമ്പത് മണിക്ക് സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. റാങ്ക് ലിസ്റ്റിൽ 101 മുതൽ 250 വരെയുള്ള റാങ്കുകാർ അന്നേ ദിവസം ഒരു മണിക്ക് സ്ഥാപനത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.gptcnta.ac.in.
പി.എൻ.എക്‌സ്. 3397/2021

date