Skip to main content

രണ്ടാം വര്‍ഷ തുല്യതാ ക്ലാസുകള്‍ 26 മുതല്‍

 

ആലപ്പുഴ: സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് അഞ്ചാം ബാച്ചിലെ രണ്ടാം വര്‍ഷ പഠിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 26 ന് ആരംഭിക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. രണ്ടാം വര്‍ഷ പഠിതാക്കള്‍ കോഴ്‌സ് ഫീസായ 2200 രൂപ എസ്.ബി.ഐ. ചെലാന്‍ വഴി ഒക്ടോബര്‍ 17നകം അടയ്ക്കണം.

date