Skip to main content

ഹോമിയോ പീഡിയാട്രിക് ഒ.പി

തിരുവനന്തപുരം ഐരാണിമുട്ടം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം ഒ.പി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയും പ്രവർത്തിക്കും. ഞായർ ഉൾപ്പെടെയുള്ള എല്ലാ ദിവസങ്ങളിലും പീഡിയാട്രിക് ഒ.പി ഉണ്ടാവും. പഠനവൈകല്യം, ഹൈപ്പർ കൈനറ്റിക് ഡിസോർഡർ (എ.ഡി.എച്ച്.ഡി), ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ, അഡിനോഡൈറ്റിസ്, ടോൺസിലൈറ്റിസ്, അലർജിക് റെസ്പിറേറ്ററി ഡിസീസസ്, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സ ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2463746.
പി.എൻ.എക്‌സ്. 3408/2021

date