Skip to main content

കോലഞ്ചേരി സബ്ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക്

 

കോലഞ്ചേരി: നാലര പതിറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോലഞ്ചേരി സബ്ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക്

മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്ന സബ്ട്രഷറി ഓഫീസിൻ്റെ ഉദ്ഘാടനം 23 ന് രാവിലെ 10 ന് ധനകാര്യ മന്ത്രി കെ.എൻ.ബാല ഗോപാൽ നിർവഹിക്കും. അഡ്വ: പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും.

നാലര പതിറ്റാണ്ടോളമായി ടൗണിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രഷറിയാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നത്.

date