Skip to main content

ആർ ടി ഒ  അദാലത്ത്

 

എറണാകുളം  റീജണൽ ട്രാൻസ്പോർട്ട്  ഓഫീസിലെ തീർപ്പാകാത്ത ഫയലുകളിൽ നടപടികൾ പൂർത്തീകരിക്കുന്നതിനും പരാതികളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി അടുത്ത മാസം ആറാം തീയതി (06/10/21) ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ ഈ മാസം 30 ന് മുൻപായി (30/06/21) എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സമർപ്പിക്കണം. 

   വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷയ്ക്കൊപ്പം ഫീസ് അടച്ച രസീത് ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ഉൾപ്പെടെ 'ഫയൽ അദാലത്ത് 2021' എന്ന തലക്കെട്ടോടെ സമർപ്പിക്കണമെന്ന് എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

 

date