Skip to main content

കാലവര്‍ഷം; ജില്ലയില്‍ ഇതുവരെ ലഭിച്ചത് 332.3 മില്ലിമീറ്റര്‍ മഴ

കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഇതുവരെ ഒരാള്‍ മരിക്കുകയും വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ചെയ്തതായി  ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം അറിയിച്ചു. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ പത്ത് പശുക്കള്‍, ഒരു ആട്, രണ്ട് കാളക്കുട്ടി എന്നിവയ്ക്കും ജീവഹാനിയുണ്ടായി. രണ്ട് ദിവത്തിനിടെ മാത്രം രണ്ട് പശുക്കള്‍ ചത്തു. നാല് വീടുകള്‍ പൂര്‍ണമായും നശിക്കുകയും 219 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. കൂടാതെ 53.21 ഹെക്ടര്‍ കൃഷിനാശമാണ് കാലവര്‍ഷത്തില്‍ ജില്ലയിലുണ്ടായത്. രണ്ട് ദിവസത്തില്‍ മാത്രം 5.8 ഹെക്ടര്‍ കൃഷി നശിച്ചു. 2.32 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 332.3 മില്ലി മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. ഇന്നലെ 23.7 മില്ലി മിറ്റര്‍ മഴയാണ് ലഭിച്ചത്. 

date