Skip to main content

നഗര തണ്ടാണിപ്പുഴ പാടശേഖരത്തില്‍ മുണ്ടകന്‍ കൃഷി തുടങ്ങി

 

പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരത ണ്ടാണിപ്പുഴ പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി. പാലത്തിങ്ങല്‍ നഗരതണ്ടാണിപ്പുഴ പാടശേഖരത്തിലെ 20 ഏക്കറില്‍ ഉമ നെല്‍ വിത്തിറക്കി മുണ്ടകന്‍ കൃഷിയാണ് തുടങ്ങിയത്. ഞടീല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ കെ ഷഹര്‍ ബാനു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ  പി.വി മുസ്തഫ, സി.നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ എ.വി ഹസ്സന്‍ കോയ, അസീസ് കൂളത്ത്, കെ.കെ റംലത്ത്, എഡിസി അംഗങ്ങളായ കെ.കെ മുസ്തഫ, സി.ടി അബ്ദുള്‍ നാസര്‍, പാടശേഖര സമിതി പ്രസിഡന്റ് കെ.മുഹമ്മദ്, കണ്‍വീനര്‍ കെ.കെ മുസ്തഫ, അംഗങ്ങളായ എം.പി ജിതേഷ്, വി.അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date