Skip to main content

തൃക്കണാപുരം ഗവ.ആശുപത്രി പരിസരം ശുചീകരിച്ചു

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തവനൂരിലെ തൃക്കണാപുരം ഗവ.ആശുപത്രി പരിസരം ശുചീകരിച്ചു. നാട്ടുകാരെയും ഉള്‍പ്പെടുത്തിയായിരുന്നു ശുചീകരണം.  പുല്ലുകള്‍ വെട്ടി തെളിച്ചതിനോടൊപ്പം ആശുപത്രി പരിസരവും വൃത്തിയാക്കി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയ് ശങ്കര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date