Skip to main content

ജലജീവന്‍ പദ്ധതി നിര്‍വഹണം: കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

 

ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് വിവിധ തസ്തികകളിലേക്ക് താത്ക്കാലികമായി നിയമിക്കുന്നതിന്  കുടുംബശ്രീ ജില്ലാമിഷന്‍ അപേക്ഷ ക്ഷണിച്ചു. ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ടീം ലീഡര്‍ തസ്തികയിലേക്ക് എം.എസ്.ഡബ്യൂ/എം.എ.സോഷ്യോളജി യോഗ്യതയും റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത  പ്രവൃത്തി   പരിചയവും കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികയിലേക്ക്ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനിയറീങ്, റൂറല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും    കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഡിഗ്രി, റൂറല്‍ ഡവലപ്‌മെന്റ പ്രോഗ്രാം/സാമൂഹ്യസേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി   പരിചയമാണ് യോഗ്യത. ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം,  തെന്നല, പറപ്പുര്‍, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, താഴേക്കോട്, വെട്ടത്തുര്‍, പുലാമന്തോള്‍, കരുളായി, കരുവാരക്കുണ്ട്, തുവൂര്‍, നിറമരുതൂര്‍, ഒഴുര്‍, വെട്ടം, പെരുമണ്ണ ക്ലാരി, തിരുന്നാവായ, ആതവനാട് എന്നീ 22 ഗ്രാമപഞ്ചായത്തുകളിലാണ് നിയമനം. വനിതകള്‍ക്കും, അതത് പഞ്ചായത്തില്‍ നിന്നുളള വ്യക്തികള്‍ക്കും മുന്‍ഗണന. കുടുംബശ്രീ കുടുംബാംഗമായിരിക്കണം. താത്പര്യമുള്ളവര്‍  മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സെപ്തംബര്‍ 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.  ഈ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. മതിയായ യോഗ്യതയുള്ള അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ജൂലൈ അഞ്ചിന് മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ കുടുംബശ്രീ  ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അതത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും.

date