Skip to main content
കുടുംബശ്രീ ജില്ലാമിഷനും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസും വെസ്റ്റ് എളേരി ചട്ടമലയിൽ സംഘടിപ്പിച്ച 'ബ്ലീറ്റ് 2021' മലബാറി ഫെസ്റ്റ് ആടുചന്ത  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്യുന്നു

ആവേശമായി 'ബ്ലീറ്റ് 2021'  ആട് ചന്ത

കുടുംബശ്രീ ജില്ലാമിഷനും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസും വെസ്റ്റ് എളേരി ചട്ടമലയിൽ സംഘടിപ്പിച്ച 'ബ്ലീറ്റ് 2021' മലബാറി ഫെസ്റ്റ് ആടുചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി. ടി സുരേന്ദ്രൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ലക്ഷ്മി പുതിയ അടുഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി. ആടുചന്തയുടെ വിതരണോദ്ഘാടനം ബാലൻ മൗവ്വേനിക്കു ആടിനെ നൽകികൊണ്ട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ നിർവ്വഹിച്ചു. കുടുംബശ്രീ എഡിഎംസി ഇക്ബാൽ സി.എച്ച് പദ്ധതി വിശദീകരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മോളിക്കുട്ടി പോൾ, കുമാരി അഖില സി. വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. ഡി നാരായണി, അന്നമ്മ മാത്യു, വാർഡ് മെമ്പർമാരായ ഓമന കുഞ്ഞിക്കണ്ണൻ, എൻ.വി പ്രമോദ്, വെറ്ററിനറി സർജൻ ജിബിൻ, കൃഷി ഓഫീസർ വി.വി രാജീവൻ  എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ലക്ഷ്മി കെ.പി സ്വാഗതവും മെബർ സെക്രട്ടറി കെ. ജെ പോൾ നന്ദിയും  പറഞ്ഞു.
കുടുംബശ്രീ, മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് ആടുകളെ വിറ്റഴിക്കാനും വാങ്ങിക്കുവാനുമുള്ള വേദിയായാണ് പരിപാടി ഒരുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി ആട് വളർത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കർഷകർക്ക് അവരുടെ ആടുകളെ വിൽക്കാനും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് നേരിട്ട് ആടുകളെ വാങ്ങിക്കുവാനും തയ്യാറാക്കിയ വിപുലമായ അവസരമാണ് ബ്ലീറ്റ് 2021. ആടുഗ്രാമം പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ആടുകളെയാണ് വിൽപനയ്ക്കായി എത്തിച്ചത്. മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡിസംബറിൽ സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ ആടുകളുടെ വിപണനം സാധ്യമാകുമെന്നും ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ആടുഗ്രാമം പദ്ധതിയിലൂടെ ജില്ലാ മിഷൻ 44 യൂനിറ്റുകൾക്ക് സബ്‌സിഡി അനുവദിച്ചിരുന്നു. നടപ്പ് വർഷത്തിൽ ആടുഗ്രാമം, പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതികളിലൂടെ നൂറിലധികം യൂനിറ്റുകൾക്ക് ധനസഹായം നൽകും.
ബ്ലീറ്റ്  2021  മലബാറി ഫെസ്റ്റ് ആട് ചന്തയിൽ 11 ജെഎൽജി കളുടെ 89 ഓളം  ആടുകളാണ് വിൽപ്പനക്കായി എത്തിച്ചത്. 37 ആടുകളെ നേരിട്ട് വിറ്റഴിക്കാൻ സാധിച്ചപ്പോൾ, ശേഷിക്കുന്ന ആടുകളെ ടോക്കൺ അഡ്വാൻസ് കൊടുത്തു വിവിധ പദ്ധതികൾക്കായി  ഗുണഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും സാധിച്ചു. 398500 രൂപയുടെഅധിക വരുമാനം കണ്ടെത്താൻ  ആട് ചന്തയിൽ പങ്കെടുത്ത കുടുംബശ്രീ  ജെഎൽ ജി അംഗങ്ങൾക്ക് സാധിച്ചു. ബ്ലീറ്റ് രണ്ടാം ഘട്ട ആട് ചന്ത  നവംബർ മാസത്തിൽ കാറഡുക്ക ബ്ലോക്ക് പരിധിയിൽ നടക്കും.

 

date