Skip to main content

എം.ബി.എ. ഓൺലൈൻ അഭിമുഖം

സംസ്ഥാന സഹകരണ യൂനിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ  2021-23 വർഷത്തെ എം.ബി.എ. (ഫുൾ ടൈം) കോഴ്സിലേക്കുള്ള പ്രവേശനത്തിന്  സെപ്റ്റംബർ 23 ന്  രാവിലെ 10 മുതൽ 12.30 വരെ കോട്ടാച്ചേരി  കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ  ഓൺലൈൻ അഭിമുഖം നടത്തുന്നു.
ബിരുദത്തിന്  50 ശതമാനം   മാർക്കും, കെ-മാറ്റ,  സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ്  യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ അഭിമുഖത്തിൽ  പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ബിരുദം അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി  അഭിമുഖത്തിൽ പങ്കെടുക്കാം. meet.google.com/ggy-mcza-n-tp എന്ന ലിങ്കിലൂടെ അഭിമുഖത്തിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9288130094, 8547618290
 

date